കോട്ടായി ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അവശ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 30 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള കോട്ട്, ടാഗ്, ഗ്ലൗസ്, തൊപ്പി തുടങ്ങിയവയാന്ന് വിതരണം ചെയ്തത്. കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് വിതരണോദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഇ.വി ഗിരീഷ്, വി.ഇ.ഒമാരായ ജിമ്മി ജോര്‍ജ്, സതീഷ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
