എഴുകോണ്‍ പഞ്ചായത്ത് മാര്‍ക്കറ്റും ഓഫീസ് കോംപ്ലക്‌സും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ പ്രതിനിധികളും നിര്‍മാണ പുരോഗതി വിലയിരുത്തണം. വാഹനപാര്‍ക്കിങ്, ഓപ്പണ്‍ മാര്‍ക്കറ്റ്, ശുചിമുറി ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുകോണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.