തുറയൂർ ഗവ. യു പി സ്കൂൾ പുതിയ കെട്ടിടം ടി പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീജ മാവുളളാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീന പുതിയോട്ടിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാമകൃഷ്ണൻ കെ എം, ദിപിന ടി കെ, സബിൻരാജ്, ബ്ലോക്ക് മെമ്പർ അഷിത നടുക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നജില, കുട്ടികൃഷ്ണൻ, നൗഷാദ് മാസ്റ്റർ, മേലടി എ.ഇ.ഒ ജാഫർ എൻ എം, മേലടി ബി.പി.സി അനുരാജ്, പി.ടി.എ പ്രസിഡന്റ് സുധീഷ് കെ ടി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം കൺവീനർ എം പി ഷിബു സ്വാഗതവും യുപി സ്കൂൾ എച്ച് എം രാമദാസൻ ഇ എം നന്ദിയും പറഞ്ഞു.