കളക്ടറേറ്റില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂമിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിശാലമായ ഇരിപ്പിങ്ങളോടും അത്യാധുനിക സൗകര്യങ്ങളോടെയും നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂം ഉന്നതതല യോഗങ്ങള്‍ ചേരാനായും ഇനി ഉപയോഗിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്നും 10.6 ലക്ഷം വിനിയോഗിച്ചാണ് മുന്‍പ് ഫ്രണ്ട് ഓഫീസായിരുന്നയിടം കോണ്‍ഫറന്‍സ് റൂമായി സജ്ജീകരിച്ചത്. ഒരേസമയം 40 ഓളം ആളുകള്‍ക്ക് ഇരിക്കുവാനുവുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
കെ.കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, എ.ഡി.എം ടി. മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, റൂറല്‍ പോലീസ് സൂപ്രണ്ട് നവനീത് ശര്‍മ്മ, ഡെപ്യൂട്ടി കളക്ടര്‍മാരായ അതുല്‍ എസ്. നാഥ്, എം.സി ജ്യോതി, അമൃതവല്ലി, ലിറ്റി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.