കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് ഹോം മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍-കം-കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ 7ന് രാവിലെ 11ന് കണ്ണൂര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി, ഫോട്ടോകോപ്പി എന്നിവ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 049024978022.
ഹോം മാനേജര്‍ക്ക് എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 18,000 രൂപയാണ് വേതനം.
സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ക്ക് എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. പ്രതിമാസം 12,000 രൂപയാണ് വേതനം.
സൈക്കോളജിസ്റ്റിന് (പാര്‍ട്ട് ടൈം) എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 7,000 രൂപയാണ് വേതനം.
ലീഗല്‍ കൗണ്‍സിലര്‍ക്ക് (പാര്‍ട്ട് ടൈം) എല്‍.എല്‍.ബിയും അഭിഭാഷക പരിചയവും. പ്രതിമാസം 8,000 രൂപയാണ് വേതനം.
എല്ലാ വിഭാഗങ്ങള്‍ക്കും പ്രായം 25നും 45നും ഇടക്ക് ആയിരിക്കണം.