സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊഴിലുറപ്പ് പദ്ധതി രണ്ടാംഘട്ട പ്രവൃത്തിയോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടത്തി. തൊഴിലുറപ്പ് നിയമങ്ങളെ കുറിച്ച് ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍. സാബു ഉദ്ഘാടം ചെയ്തു. പി.എം.എ.വൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടുകളില്‍ 90 ദിവസത്തെ തൊഴില്‍ ദിനം ലഭ്യമാക്കാന്‍ തൊഴുത്ത് നിര്‍മ്മാണം, ആട്ടിന്‍കൂട് നിര്‍മ്മാണം, ക്ഷീരമേഖലയില്‍ അസോള കൃഷി, സ്വകാര്യഭൂമികളില്‍ കുളം നിര്‍മ്മാണം തുടങ്ങിയവ നടപ്പിലാക്കുന്നുണ്ട്. ചടങ്ങില്‍ ഉപാദ്ധ്യക്ഷ ജിഷ ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സി.കെ. സഹദേവന്‍, പി.കെ. സുമതി, ബാബു അബ്ദുള്‍ റഹ്മാന്‍, വത്സജോസ്, എല്‍.സി. പൗലോസ്, നഗരസഭാംഗംങ്ങളായ എന്‍.എം. വിജയന്‍, എം.കെ. ഗിരീഷ്. ആര്യ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
