കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൂട്ടി പോകാന്‍ സാധ്യതയുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും സംയുക്തമായി 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും വൈജ്ഞാനിക സമൂഹത്തെ നിര്‍മിക്കാനുമുള്ള ശ്രമത്തിലാണ്. മനുഷ്യ സ്‌നേഹവും മനുഷ്യത്വവുമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങള്‍ക്കാകണം. യുക്തി ബോധവും ശാസ്ത്ര ബോധവും കുട്ടികളില്‍ പരിശീലിപ്പിക്കണമെന്നും മന്തി പറഞ്ഞു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍
ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ ജുമൈലത്ത്,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. ഉദയമ്മ, എം.എസ്. സന്തോഷ്, പി.ടി.എ. പ്രസിഡന്റ് പി. സുരേഷ്, മറ്റു ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.