പനമരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിലെ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ചെറുധാന്യ കൃഷിയിൽ പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡൻ്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പനമരം കൃഷി ഓഫീസർ എം. മുഹമ്മദ്‌ അബ്ദുൾ ജാമിയ, ജില്ലാ മിഷൻ ബ്ലോക്ക്‌ കോ- ഓർഡിനേറ്റർ ലീന ജോൺ എന്നിവർ ക്ലാസ്സെടുത്തു.

സി.ഡി.എസ് ചെയർപേഴ്സൺ രജനി ജെനിഷ് അധ്യക്ഷയായ പരിപാടിയിൽ വാർഡ് അംഗം അനീറ്റ ഫെലിക്സ്, കുടുംബശ്രീ ജില്ലാ മിഷൻ ഡി.പി.എംമാരായ വി. ജയേഷ്, ആർ അശ്വിൻ, ട്രൈബൽ ഓഫീസർ റ്റി നജുമു‌തീൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ജാനകി ബാബു എന്നിവർ സംസാരിച്ചു.