കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന എം.സി.ആര്‍.സി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി, പ്രവൃത്തി പരിചയം 3 വര്‍ഷം, പ്രായപരിധി 40 വയസ്സ് ), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത എം.പി.ടി അല്ലെങ്കില്‍ ബി.പി.ടി, പ്രവൃത്തി പരിചയം 5 വര്‍ഷം, പ്രായപരിധി 40 വയസ്സ് ) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവ്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിന് രാവിലെ പത്തിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9645222573.