സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കറെ 25000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. 2024 ജനുവരി ഒന്നിന് 25നും 45നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന ലഭിക്കും.

സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സാമൂഹ്യ നീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 11ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം എത്തണം.

നിയമിക്കപ്പെടുന്നവര്‍ താമസക്കാരുടെ വ്യക്തിഗത പരിചരണ പദ്ധതികള്‍ തയ്യാറാക്കുക, കൗണ്‍സിലിംഗ് നല്‍കുക, പുനരധിവാസത്തിനായുള്ള നടപടികള്‍ സ്വീകരിക്കുക, വിനോദപരിപാടികളുടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, ജില്ലാതലത്തില്‍ വയോജന മേഖലയുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുക, ആവശ്യാനുസരണം ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും ഗൃഹ സന്ദര്‍ശനവും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, മെയിന്റനന്‍സ് ട്രൈബ്യൂലുകള്‍, ഡി.എല്‍.എസ്.എ എന്നിവയുമായി ചേര്‍ന്ന് കൊണ്ട് നിയമ സേവനങ്ങള്‍ ഉറപ്പ് വരുത്തുക മുതലായ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതാണ്. ഫോണ്‍ 04994 239726, 8714619983.