ടൂറിസ്റ്റ്/യാത്രാ ബോട്ടുകളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി ബോട്ടുടമസ്ഥന്‍/സ്രാങ്ക്/മാസ്റ്റര്‍/യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:
* യാത്ര ചെയ്യുന്നതിനായി തെരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്ട്രേഷന്‍, സര്‍വ്വേ എന്നിവ ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം.
* ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക
* യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക
* അപ്പര്‍ ഡെക്ക് ഉള്ള ബോട്ടുകളില്‍ ബോട്ടിലെ ജീവനക്കാരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ അപ്പര്‍ ഡെക്കില്‍ പ്രവേശിക്കാവൂ.
* അപകടസാധ്യത ഉണ്ടെന്ന് മനസിലാകുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാവുകയോ ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക
* പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം, പ്ലാസ്റ്റിക് കുപ്പികളിലെ ഭക്ഷണസാധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് പകരം പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതാണ്
* ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജീവനക്കാരില്‍നിന്നും മനസിലാക്കുക
* അഗ്‌നിബാധയുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക
* പുകവലി ഒഴിവാക്കുക
* ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്
* അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ ഉള്ള പക്ഷം അത് പ്രസ്തുത ജീവനക്കാരുടെയോ മറ്റ് യാത്രക്കാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്
* യാത്രക്കാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ ഉള്ള സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്
* അപകടം ഉണ്ടാകുന്ന സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കരുത്