ജില്ലാ സാക്ഷരതാ മിഷനും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി മുന്നേറ്റം ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഗോട്ടിയാര്‍കണ്ടി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അട്ടപ്പാടിയില്‍നിന്നും ആദ്യമായി അഭിഭാഷക പരീക്ഷ പാസായ ടി.ആര്‍ കനകയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു.
സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് മരഗതം, അയന, സ്ത്രീ നിയമങ്ങളെ കുറിച്ച് വനിത സംരക്ഷണ ഓഫീസര്‍ ലൈജു, സാങ്കേതികവിദ്യയെ കുറിച്ച് അഗളി ബി.ആര്‍.സി. ട്രെയിനര്‍ സജികുമാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. രാമന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ സാക്ഷരതാ സമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, മഹിളാ സമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റജീന, ജി.ഡബ്ല്യു.എല്‍.പി.എസ് ഹെഡ്മിസ്ട്രസ് ഷഹര്‍ബാനു, സാക്ഷരതാ ജില്ലാ റിസോര്‍സ്പേഴ്സണ്‍മാരായ വി.പി. ജയരാജന്‍, കെ.വി ജയന്‍, നവീന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി, കുപ്പന്‍ മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.