ഡി.എൽ.എഡ്  (ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ) പ്രവേശന നടപടികൾക്കായി ഏകജാലക സംവിധാനം ഒരുക്കുന്നതിനും ഡി.എൽ.എഡ്. കോഴ്സിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  പ്രവേശന നടപടികൾ ഓൺലൈൻ ആകുന്നതോടെ അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കൃത്യസമയത്ത് ക്ലാസ്സുകൾ ആരംഭിക്കുന്നതിനും കഴിയുന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.