പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലായി 4 മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് – ഓൺ കർമ്മം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ‘നിലാവുറങ്ങാത്ത ഒല്ലൂർ’ പദ്ധതിയുടെ ഭാഗമായാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
മയിലാട്ടുംപാറ നദിക്കര ക്ഷേത്രം, കണ്ണാറ കേന്ദ്രപ്പടി, ആൽപ്പാറ കനാൽ പുറം, ചിറക്കുന്ന് ശാന്തി ലൈൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാൻസീന ഷാജു, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സതീഷ്, ശൈലജ വിജയകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.