പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഹന്ന യാസ്ലിൻ,  താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ സൽമത്ത്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഉമ്മർ ഹാജി,  താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ്,  പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിധിൻ ദാസ്, ഖദീജ യൂനസ്, എം. അബ്ദു മോൻ, ശിഹാബ് ചെറുകര, അഷിഫ്, കെ.പി സുബ്രഹ്‌മണ്യൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത്  പുതുതായി പ്രഖ്യാപിച്ച 40 ഹോമിയോ ഡിസ്‌പെൻസറികളിൽ 11 ഡിസ്‌പെൻസറികൾ മലപ്പുറം ജില്ലയിലാണ്.