ഡ്രൈവര്‍ നിയമനം

മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്‌പെന്‍സറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് 16 ന് രാവിലെ 11 ന് ഡിസ്പെന്‍സറിയില്‍ നടക്കും. താത്പര്യമുള്ളവര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മുന്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണം.04936 299189.

സെക്യൂരിറ്റി നിയമനം

പൂക്കോട് വെറ്ററിനറി കോളേജില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, റിട്ടയര്‍ ചെയ്ത ക്യാപ്റ്റന്‍ റാങ്ക് അല്ലെങ്കില്‍ നേവി/എയര്‍ഫോഴ്‌സ് എന്നിവയില്‍ തത്തുല്യ റാങ്കുള്ള, 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ രജിസ്ട്രാര്‍, കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് 673576 എന്ന വിലാസത്തില്‍ മാര്‍ച്ച് 23 നകം അയക്കണം.
കൂടുതല്‍വിവരങ്ങള്‍ക്ക് www.kvasu.ac.in

ഐ.ഇ.സി ഇന്റേണ്‍ നിയമനം

ശുചിത്വമിഷന് കീഴില്‍ ഐ.ഇ.സി ഇന്റേണ്‍സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 19 നകം wnd.sm@kerala.gov.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 04936 203223.