സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം, പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ്-II അല്ലെങ്കിൽ സമാന സ്വഭാവത്തിലുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്കെയിലിൽ സേവനമനുഷ്ടിച്ച് വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം. താൽപര്യമുള്ളവർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയമേധാവി മുഖേന ഏപ്രിൽ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.