വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില് കല്പ്പറ്റ എം.ജി.റ്റി ഹാളില് ഫോസ്റ്റര് കെയര്, അഡോപ്ഷന് സംവിധാനങ്ങൾ സംബന്ധിച്ച്
‘അറിവ് ‘ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളില്ലാത്ത ദമ്പതികള്ക്ക് കുട്ടികളുടെ കളി ചിരികള് സമ്മാനിക്കാനും വിവിധ കാരണങ്ങളാല് കുടുംബാന്തരീക്ഷം നഷ്ടപ്പെട്ട കുട്ടികള്ക്ക് കുടുംബാന്തരീക്ഷം തിരികെ നല്കാനുള്ള സംവിധാനങ്ങളാണ് ഫോസ്റ്റര് കെയര്, അഡോപ്ഷന് എന്നിവ.
ബോധവത്ക്കരണ ക്ലാസ് സബ് ജഡ്ജ് അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. അഡോപ്ഷന് – ഫോസ്റ്റര് കെയറിനെക്കുറിച്ച് പ്രൊട്ടക്ഷന് ഓഫീസര് ഫസല് പുല്ലാട്ട് ക്ലാസെടുത്തു. ചൈല്ഡ് വെല്ഫെയര് കമ്മറ്റി ചെയര്മാന് കെ.ഇ ജോസ് അധ്യക്ഷനായ പരിപാടിയില് ജില്ലാ ശിശു സംരക്ഷണ ഓഫീസര് കാര്ത്തിക അന്ന തോമസ്, ജില്ലാ വനിതാ ശിശു വികസന ഓഫിസര് മോഹന് ദാസ്, പി.എം അസ്മിത എന്നിവര് സംസാരിച്ചു.