വയനാട് ജില്ലയിലെ പ്രളയബാധിതരെ സഹായിക്കാന്‍ ‘ഡൊണേറ്റ് എ ഗോട്ട്’ പദ്ധതിയുമായി എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വി.എച്ച്.എസ്.എസ്. വിഭാഗം എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സ്‌നേഹസ്പര്‍ശം എന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പിന് കാലിത്തീറ്റ വാങ്ങിക്കുന്നതിനുള്ള ധനസഹായവും എന്‍.എസ്.എസ്. യൂണിറ്റ് നല്‍കിയിരുന്നു. രണ്ടാംഘട്ടത്തില്‍ പ്രളയത്തില്‍ മൂന്ന് ആടുകളെ നഷ്ടപ്പെട്ട വൈത്തിരി സ്വദേശി റംലയ്ക്ക് രണ്ട് ആടുകളെ വാങ്ങി നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ടി.എസ്. ഹഫ്‌സത്ത്, പദ്ധതി കോര്‍ഡിനേറ്റര്‍ വി. മുജീബ്, എന്‍.എസ്.എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ ഗോപിനാഥന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ സ്മിത ബിനു തുടങ്ങിയവര്‍ സംസാരിച്ചു.