ചിഹ്നങ്ങള്‍ അനുവദിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നലെ (ഏപ്രില്‍ എട്ട്) അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്. ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്- സ്വാതന്ത്രനായി പത്രിക നല്‍കിയ കെ.ബി സജീവ്. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നവും തൃശൂര്‍ മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ വി.ആര്‍ കൃഷ്ണതേജ അനുവദിച്ചു.

സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം ചുവടെ:

അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍

1. അഡ്വ. പി.കെ നാരായണന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി – ആന

2. കെ. മുരളീധരന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ

3. അഡ്വ. വി.എസ് സുനില്‍കുമാര്‍ -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – ധാന്യക്കതിരും അരിവാളും

4. സുരേഷ് ഗോപി – ഭാരതീയ ജനതാ പാര്‍ട്ടി – താമര

രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ (അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളും അല്ലാത്തവ)

5. ദിവാകരന്‍ പള്ളത്ത് – ന്യൂ ലേബര്‍ പാര്‍ട്ടി- മോതിരം

മറ്റ് സ്ഥാനാര്‍ഥികള്‍

6. എം.എസ് ജാഫര്‍ഖാന്‍- സ്വതന്ത്രന്‍- കരിമ്പുകര്‍ഷകന്‍

7. ജോഷി വില്ലടം- സ്വതന്ത്രന്‍- തെങ്ങിന്‍തോട്ടം

8. പ്രതാപന്‍- സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്

9. സുനില്‍കുമാര്‍ (s/o പ്രഭാകരന്‍) – സ്വതന്ത്രന്‍- ക്രെയിന്‍