വിനോദ സഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കായി വേനലവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 മെയ് മാസം നടത്തുവാൻ ഉദ്ദേശിക്കുന്ന ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലാണ് പ്രവേശനം. കോഴ്സ് സമയം – തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ 1 മണി വരെ (5 ദിവസം). പ്രായപരിധി 12 മുതൽ 18 വരെ. കോഴ്സ് ഫീസ്  5,000 രൂപ. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340, 8075319643.