സർഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയുടെ മുന്നോടിയായുള്ള ‘കരകൗശല പൈതൃകയാത്ര’യുടെ ഫ്ളാഗ് ഓഫ് സെക്രട്ടേറിയറ്റിന് മുൻവശത്ത് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചേർന്ന് നിർവഹിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലൂടെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. ദേശീയ, സംസ്ഥാന ടൂറിസം അവാർഡുകൾ കരസ്ഥമാക്കിയ വടകര ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിൽ ഡിസംബർ 21 മുതൽ 2018 ജനുവരി എട്ടുവരെയാണ് വിനോദസഞ്ചാര, വ്യവസായ, സാംസ്‌കാരിക, കയർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ‘സർഗാലയ ഇന്റർനാഷണൽ ആർട്സ് ആന്റ് ക്രാഫ്ട്സ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നത്.