ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർഥിനി കെ.ആരാധ്യ പ്രശാന്ത് ഒന്നാം സ്ഥാനം നേടി.
കടുമേനി എസ്എൻഡിപി യുപി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനി റിസഫാത്തിമ വേലേശ്വരം ജി യു പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനി ശിവദ കൂക്കൾ എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി.കടുമേനി എസ്എൻഡിപി യുപി സ്കൂളിലെ ദിയ സുജയ് മൂന്നാം സ്ഥാനം നേടി ഷേണി ശ്രീ ശാരദാംബ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി സന്നിധി ഷെട്ടി പ്രോത്സാഹന സമ്മാനത്തിന് അർഹയായി.
ഹൈസ്കൂൾ വിഭാഗത്തിൽ കൊളത്തൂർ ഗവൺമെൻറ് ഹൈസ്കൂൾ പത്താം തരം വിദ്യാർഥിനി സി കെ ശ്രീഷ്മ ഒന്നാം സ്ഥാനവുംപാക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി പി സായി ഗായത്രി രണ്ടാം സ്ഥാനവും കൊടിയമ്മ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനി മറിയമ്മത്ത്ഷാക്കിറ മൂന്നാം സ്ഥാനവും നേടി പ്രോത്സാഹന സമ്മാനത്തിന് പെർള എസ് എൻ എച്ച് എസ് ലെ ഒൻപതാം തരം വിദ്യാർത്ഥിനി ഡി. വിസ്മിത അർഹയായി. വിജയികൾക്ക് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സമ്മാനം നൽകും. കുട്ടികളുമായി സംവദിക്കും.