ജില്ലാ കളക്ടറുടെ ഇൻ്റേൺ ആകാൻ അവസരം ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2024ലേക്ക് അപേക്ഷ ക്ഷണിച്ചു ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും ഗൂഗിൾ ഫോമിലും ഓൺലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം. 2023 , 2024 വർഷങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവർ ആയിരിക്കണം കാസർകോട് ജില്ലക്കാർ ആയിരിക്കണം. അപേക്ഷകർ. ജില്ലാ ഭരണ സംവിധാനത്തിൻ്റെ വിവിധ പദ്ധതികളിൽ നേരിട്ട് പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിക്കും. പ്രതിഫലരഹിതമാണ് ഇൻ്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ലാ കളക്ടർ സർട്ടിഫിക്കറ്റ് നൽകും