നീതി ആയോഗിന്റെ നേതൃത്വത്തില്‍ ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടില്‍ നടത്തുന്ന സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയുടെ ജില്ലാ തല ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളുടെ പൂര്‍ത്തികരണം വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയണമെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ക്യാമ്പയിന്‍ നടത്തി വരികയാണ്.
ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ കീഴില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ഫണ്ടില്‍ നിന്നും നിരവധി പ്രവൃത്തികള്‍ ജില്ലയില്‍ നടക്കുന്നുണ്ട്. കൂടുതല്‍ ഫണ്ടുകള്‍ക്കായി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മികച്ച പൊജക്ടുകള്‍ തയ്യാറാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായിരുന്നു.
കേരളത്തിലെ ഏക ആസ്പിരേഷന്‍ ജില്ലയായ വയനാട്ടില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ സൂചകങ്ങളുടെ പൂര്‍ത്തികരണം ഏത് രീതിയില്‍ മുന്നോട്ടുപോകണമെന്നതിനെ കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. പരിപാടിയില്‍ ‘ആരോഗ്യം നമുക്കായി’ പദ്ധതിയുടെ വീഡിയോ ലോഞ്ചിങ് സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ് സമ്പൂര്‍ണതാ അഭിയാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീതി ആയോഗ് കണ്‍സള്‍ട്ടന്റ് ദിയ ജോര്‍ജ് സമ്പൂര്‍ണതാ അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. പി.ഐ.ഇ.എം.ഡി അണ്ടര്‍ സെക്രട്ടറി ഡോ. ശശികുമാര്‍ ബ്ലോക്ക് ഡെവലപ്മെന്റ് സ്ട്രാറ്റജി അവലോകനം നടത്തി. തുടര്‍ന്ന് സമ്പൂര്‍ണ്ണത അഭിയാന്‍ ക്യാമ്പയിനെ കുറിച്ച് പൊതു ചര്‍ച്ചയും നടന്നു. രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ട് വരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടി ഭാരത സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ചതാണ് ആസ്പിരേണല്‍ ജില്ലാ പദ്ധതി.
ആരോഗ്യ- പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജല വിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതിയുടെ കീഴില്‍ വിലയിരുത്തുന്നത്. പിന്നാക്ക ജില്ലകളെ ദ്രുതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കല്‍പ്പറ്റ ഇന്ദ്രിയ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, മാനന്തവാടി ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്‍ രത്നേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ്, ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.