ആലപ്പുഴ: ജെയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ 66-ാമത് നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടു. അത്യന്തം ആവേശകരമായ മത്സരത്തിൽ 4.28.96 സമയം കൊണ്ടാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ജില്ലാ പോലീസ് മേധാവ് എസ്. സുരേന്ദ്രൻ ക്യാപ്റ്റനായ ആലപ്പുഴ പോലീസ് ബോട്ട്ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ രണ്ടാം സ്ഥാനത്തെത്തി. യുണൈറ്റഡ് ബോട്ട്ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി, കൈപ്പുഴമുട്ട് എൻ.സി.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം എന്നീവ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേൽ, കെ.ബി.സി., എസ്.എഫ്.ബി.സി. കുമരകം ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ദേവാസ്, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.
ചുണ്ടൻ വള്ളങ്ങളുടെ സെക്കന്റ് ലൂസേഴ്‌സ് ഫൈനലിൽ എടത്വ ബ്രതേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ്ജ്, പച്ച ദാവീദ് പുത്ര ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി, എസ്.എച്.ബി.സി. കൈനകരി, ടി.പി.ബി.സി. ആറന്മുള ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത്, കുമരകം നവധാര ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ ശ്രീവിനായകൻ എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചുണ്ടൻ വള്ളങ്ങളുടെ തേർഡ് ലൂസേഴ്‌സ് ഫൈനലിൽ കൈനകരി എസ്.എൻ.ബി.സി. ബോട്ട് ക്ലബ്ബിന്റെ ആനാരി, കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻജി, ഹരിപ്പാട് ന്യൂ ടൗൺ ബോട്ട് ക്ലബ്ബിന്റെ ശ്രീഗണേശൻ, പള്ളാത്തുരുത്തി യങ്ങ് മെൻസ് ബോട്ട് ക്ലബ്ബിന്റെ ചെറുതന എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനലിൽ ടി.ബി.സി. കൊച്ചിൻ ടൗൺ ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് പുത്രൻ, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം, തൃശ്ശൂർ വന്നേരിമാട് ബോട്ട് ക്ലബ്ബിന്റെ പുത്തൻ പറമ്പൻ, ശ്രീശക്തീശ്വരത്തപ്പൻ ബോട്ട് ക്ലബ്ബിന്റെ ദാനിയേൽ, എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇരുട്ടുകുത്തി സി ഗ്രേഡ് ഫൈനലിൽ താന്തോണിതുരുത്ത് ടി.ബി.സി. കൊച്ചിൻ ടൗൺ ബോട്ട് ക്ലബ്ബിന്റെ ചെറിയ പണ്ഡിതൻ, വൈറ്റില തൈക്കൂടം ബോട്ട് ക്ലബ്ബിന്റെ ശ്രീമുരുകൻ, നോർത്ത് പറവൂർ മലർവാടി ബോട്ട് ക്ലബ്ബിന്റെ ജിബി തട്ടകൻ, മരട് ശ്രീഭദ്ര ബോട്ട് ക്ലബ്ബിന്റെ ഹനുമാൻ നം.2, എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചുരുളൻ വള്ളങ്ങളുടെ ഫൈനലിൽ നോർത്ത് പറവൂർ മലർവാടി ബോട്ട് ക്ലബ്ബിന്റെ കോടിമത, കവണാർ കെ.വി.ബി.സി. ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടൻ, കുമരകം സെൻട്രൽ ബോട്ട് ക്ലബ്ബിന്റെ മൂഴി, പന്തളം തമ്പുരാൻ ബോട്ട് ക്ലബ്ബിന്റെ വേങ്ങൽ പുത്തൻവീടൻ എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ കോട്ടയം നാട്ടകം ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ, എടത്വ സെന്റ് ജോർജ് ബോട്ട് ക്ലബ്ബിന്റെ ഷോട്ട് പുളിയ്ക്കത്തറ, ഒളശ്ശ പരിപ്പ് ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബിന്റെ ചെത്തിക്കാടൻ, ആർപ്പൂക്കര ബോട്ട് ക്ലബ്ബിന്റെ കോട്ടപ്പറമ്പൻ, എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ പരിപ്പ് ബോട്ട് ക്ലബ്ബിന്റെ പി.ജി. കരിപ്പുഴ, വീയ്യപുരം സെൻട്രൽ ബോട്ട് ക്ലബ്ബിന്റെ പുന്നത്ര പുരയ്ക്കൽ, കുമരകം സൗഹൃദയ ബോട്ട് ക്ലബ്ബിന്റെ എബ്രഹാം മൂന്നു തൈയ്ക്കൽ, കോട്ടയം സി.എസ്.ഡി.എസ്. ബോട്ട് ക്ലബ്ബിന്റെ പനയകഴിപ്പ് എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

തെക്കനോടി വനിതകളുടെ കെട്ടുവള്ളം ഫൈനലിൽ ആലപ്പുഴ ഐശ്വര്യ ബോട്ട് ക്ലബ്ബിന്റെ കമ്പനി, ആലപ്പുഴ വലീയ വീട്ടിൽ ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ ചെല്ലിക്കാടൻ, കൈനകരി യുവദീപ്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിൽ എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

തെക്കനോടി വനിതകളുടെ തറവള്ളം ഫൈനലിൽ തത്തംപള്ളി പുത്തൂരാൻ ബോട്ട് ക്ലബ്ബിന്റെ ദേവാസ്, ചെമ്പുമ്പുറം ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിൽ, പുന്നമട എഫ്.ബി.സി. ബോട്ട് ക്ലബ്ബിന്റെ സാരഥി എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇരുട്ടികുത്തി എ ഗ്രേഡ് പ്രദർശന മത്സരത്തിൽ താന്തോണിതുരുത്ത് ടി.ബി.സി. ടൗൺ ബോട്ട് ക്ലബ്ബിന്റെ തുരുത്തിതറ, ആലപ്പുഴ എസ്.ഡബ്ല്യൂ.ടി.ഡി. റോവിൻ സ്‌പോർട്ട്‌സ് ക്ലബ്ബിന്റെ മൂന്നു തൈയ്ക്കൽ, കരുമാടികുട്ടൻ ബോട്ട് ക്ലബ്ബിന്റെ ഡായി നം.1, എസ്.എച്.ബി.സി. കൈനകരി ബോട്ട് ക്ലബ്ബിന്റെ പടക്കുതിര എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.