2019 വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, വോട്ടു ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുമായി പാലക്കാട് താലൂക്ക് സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ സൈക്കിള്‍ റാലി കലക്ടറേറ്റിന്റെ മുന്നില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌കൗട്ട്‌സ് ഓര്‍ഗനൈസിങ് കമ്മീഷണര്‍ രാജേഷ്.വി.മേനോന്‍, സ്‌കൗട്ട് മാസ്റ്റര്‍മാരായ ജാന്‍സി ജോസഫ്, പി.എസ്. മുകേഷ്, റോവര്‍ സ്‌കൗട്ട് ലീഡര്‍ എം.അഖില്‍ നേതൃത്വം നല്‍കി.