ബൂത്തുതല ഏജൻറ് മാരുടെ വിവരങ്ങൾ 12 നകം അറിയിക്കണം
വോട്ടർപട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
വോട്ടർ പട്ടികശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം മാർച്ച് മൂന്നിന് ജില്ലയിൽ നടത്തിയ ഇലക്ഷൻ ഗ്രാമസഭ മാതൃകയാക്കി മറ്റു ജില്ലകളിലും ബൂത്ത് ലെവൽ ഓഫീസർമാരുടെയും ബൂത്ത് ലെവൽ ഏജന്റ് മാരുടെയും യോഗം ചേരുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയ വിവരം ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. മാർച്ച് രണ്ടിന് ഇലക്ഷൻ ഗ്രാമസഭ സംഘടിപ്പിക്കുന്നതിന് നിർദ്ദേശിച്ചു. പ്രായോഗിക തടസ്സങ്ങൾ ഇല്ലെങ്കിൽ രണ്ടിന് ഗ്രാമസഭ നടത്തും.
ബൂത്ത് ലെവൽ ഏജന്റ്മാരുടെ നിയമനം ഫെബ്രുവരി 12ന് മുമ്പായി പൂർത്തീകരിച്ച് ഇലക്ടറൽ രജിസ്ട്രർ ഓഫിസർമാരെ അറിയിക്കുന്നതിന് തീരുമാനിച്ചു.
കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ നേതൃത്വം നൽകി കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ ഇലക്ഷൻ ഗ്രാമസഭയുടെ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ ബൂത്ത് ലെവൽ ഓഫീസർ ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവരുടെ യോഗം ചേർന്ന് ചർച്ച ചെയ്ത് വോട്ടർ പട്ടികയിലെ അർഹരെ മാത്രം നിലനിർത്തുന്ന പരിപാടി ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം കുഞ്ഞമ്പു നമ്പ്യാർ, അബ്ദുല്ലകുഞ്ഞിചെർക്കള,വി രാജൻ, പി രമേഷ് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് ജി സുരേഷ് ബാബു ,ബിനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.