ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസ് സർക്കാരിന്റെ ദി മൈഗ്രേഷൻ ഏജൻസിയുമായി കെ-ഡിസ്‌കും നോർക്കയും ധാരണാപത്രം ഒപ്പു വച്ചു. ന്യൂ സൗത്ത് വെയിൽസിലെ വയോജന പരിചരണത്തിലും നഴ്‌സിംഗ് പ്രൊഫഷനുകളിലും വൈദഗ്ധ്യമുള്ള വ്യക്തികളുടെ കുറവ് പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ധാരണാപത്രം കൈമാറിയത്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, മൈഗ്രേഷൻ ഏജൻസി മാനേജിംഗ് ഡയറക്ടർ സാറാ ഥാപ്പ എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി എം റിയാസ്, നോർക്ക അഡീഷണൽ സെക്രട്ടറി ബി. സുനിൽകുമാർ, നോർക്ക ജോയിന്റ് സെക്രട്ടറി പ്രകാശ് ജോസഫ്, ഓസ്ട്രേലിയൻ കൗൺസുലേറ്റ് ജനറൽ ചെന്നൈ സിലായി സാകി, ഓസ്ട്രേലിയൻ ഡെപ്യൂട്ടി കൗൺസുലേറ്റ് ജനറൽ ചെന്നൈ ഡേവിഡ് എഗ്ഗ്ലെസ്റ്റൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.