ലോക ജല ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭൂവിനിയോഗ ബോർഡ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഫോറസ്റ്റ് ആൻഡ് നേച്ചർ ക്ലബുമായി ചേർന്ന് മാർച്ച് 20 ന് വൈകുന്നേരം 3.30ന് കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ജലസംരക്ഷണ ബോധവത്കരണ പരിപാടി നവ കേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ വിദ്യാർഥിനികൾ ‘ജലപർവ്വം’ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ്, ജോയിന്റ് ഡയറക്ടർ ടീന ഭാസ്കരൻ, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ.ആർ. എന്നിവർ പങ്കെടുക്കും.
