നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഏപ്രിൽ 10 ന് ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹോബിസർക്യൂട്സ്, ആരി വർക്സ്, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക്ക് പെയിന്റിംഗ് അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല കോഴ്സുകളായ ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, ഡി.സി.എ, ടാലി, എംഎസ് ഓഫീസ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 7559955644.
