സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഇനി ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാം. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ‘ഇന്‍സ്റ്റാളേഷന്‍ ഓഫ് ഫോട്ടോ ഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ്- ഇടുക്കി’ എന്ന പദ്ധതി പ്രകാരമാണ് ഫ്രെയിമുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നീ വിനോദ സഞ്ചാര മേഖലകളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്.

മാര്‍ച്ച് 22ന് പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും. 38,17,116 രൂപ ചെലവിലാണ് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്.