സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ നിശ്ചിത വിഭാഗം കെ.ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനവും സ്ഥാനക്കയറ്റവും നൽകുന്ന പ്രവണത നിയന്ത്രിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലറിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നാണ് നിർദേശം. http://education.kerala.gov.in ൽ സർക്കുലർ ലഭിക്കും.