939 പഞ്ചായത്ത്, 83 മുനിസിപ്പാലിറ്റി, അഞ്ച്‌കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ 1027 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വമികവ് കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
19,489 പഞ്ചായത്ത് വാർഡും 19,093 നഗരസഭാ വാർഡും ഈ മികവിലേക്ക് എത്തി. 3060 ടൗണുകൾ ഹരിത പദവി സ്വന്തമാക്കി. മാർക്കറ്റ്, പൊതുസ്ഥലം – 3087, അയൽക്കൂട്ടം – 2,87,409 ,വിദ്യാലയങ്ങൾ -14321,കലാലയങ്ങൾ – 1370 ,സ്ഥാപനങ്ങൾ – 57,201 ,ടൂറിസം കേന്ദ്രങ്ങൾ – 317 എന്നതാണ് ഹരിത പദവി ലഭിച്ചവരുടെ കണക്ക്.
ഹരിതകർമ്മ സേന ഈ സാമ്പത്തിക വർഷം നേടിയത് 348.9 കോടി രൂപയാണ്. 37134 ഹരിത കർമ്മ സേനാംഗങ്ങളാണ് നമുക്കുള്ളത്. മാലിന്യം വലിച്ചെറിയൽ സംബന്ധിച്ച പരാതി അറിയിക്കുന്നവർക്കുള്ള പാരിതോഷിക തുക ഉയർത്താനും തീരുമാനമായിട്ടുണ്ട്. 9446700800 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.
തദ്ദേശ വകുപ്പ് സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോൺക്ലേവ് തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ കൈവരിച്ച മുന്നേറ്റത്തിന്റെ ചർച്ചയും ഭാവി ആസൂത്രണവുമാണ് ലക്ഷ്യം. ഏഴ് മേഖലകളിലായി 60 സെഷനുകളിൽ 200 വിദഗ്ധർ ആശയങ്ങൾ പങ്കുവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.