ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസവ്യാവസായിക സഹകരണം വളർത്തിയെടുക്കുന്നതിനും നൂതന സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐ.ഐ.എസ്.ടിയും കെസ്‍പേസും കൈകോർക്കുന്നു.

ഐ.ഐ.എസ്.ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ.ഐ.എസ്.ടി ഡയറക്ടർ പ്രൊഫ. ദീപങ്കർ ബാനർജിയും കെസ്‌പേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി. ലെവിനും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ശാസ്ത്രീയ ഗവേഷണവും വ്യാവസായിക പ്രയോഗവും തമ്മിലുള്ള അന്തരം നികത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സഹകരണം. ഐ.ഐ.എസ്.ടിയും കെസ്‍പേസും സംയുക്തമായി ഗവേഷണഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും എയ്റോസ്പേസ്ബഹിരാകാശ സാങ്കേതിക മേഖലകളിലെ ഇൻകുബേഷൻസ്റ്റാർട്ടപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യും.

കൂടാതെ കെസ്‍പേസിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും വിദഗ്‌ധോപദേശവും സാങ്കേതിക വൈദഗ്ധ്യവും ഐ.ഐ.എസ്.ടി നൽകും. നൂതന സാങ്കേതികവിദ്യാ വികസനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സംയുക്ത പരിപാടികളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ആയതിനായി ഇരുകക്ഷികളുടെയും ലബോറട്ടറിമറ്റു അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പങ്കിടുന്നതിന് തീരുമാനമായി.