കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിലും കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പിലും 2025-26 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എം.എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റെഗുലർ) അഡ്മിഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0460 2200904, 9895094110, 9061831907.