ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 29ന് രാവിലെ 10 മുതല്‍ 4 മണിവരെ നിയമസഭയിലെ 604ാം നമ്പര്‍ മുറിയില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് എന്‍. വിജയകുമാര്‍, കെ. പ്രിയംവദ എന്നിവരാണ് മത്സരിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഒ.കെ. വാസു, പി.പി. വിമല, പടന്നയില്‍ പ്രഭാകരന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കുന്നു. കൊച്ചി ദേവസ്വം ബോര്‍ഡില്‍ എം.കെ. ശിവരാജനെ എതിരില്ലാതെ തിരഞ്ഞെടുത്തിട്ടുണ്ട്. 29ന് വൈകിട്ട് 4.15ന് വോട്ടെണ്ണല്‍ ആരംഭിക്കും. തുടര്‍ന്ന് ഫലം പ്രഖ്യാപിക്കും. നിയമസഭയിലെ ഹിന്ദു എം.എല്‍.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
