2025-26 അധ്യായന വർഷത്തിലേക്ക് കണ്ടല GIFDയിലെ ഒന്നാം വർഷ കോഴ്സിനു ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വച്ച് ആഗസ്റ്റ് 14 ഉച്ചയ്ക്ക് 12.30 മുതൽ നടക്കും. അപേക്ഷകർ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ പ്രതിപാദിക്കുന്ന ഫീസും സഹിതം രക്ഷകർത്താവിനോടൊപ്പം കൃത്യസമയത്തിനു ഹാജരാകണം. സംവരണ വിഭാഗത്തിൽ യോഗ്യതയുള്ള വിദ്യാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പരിഗണിക്കും.
