2025-26 അദ്ധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 14ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകളും അഡ്മിഷൻ സംബന്ധിച്ച മറ്റു വിവരങ്ങളും www.polyadmission.org ൽ ലഭ്യമാണ്. യോഗ്യരായ വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 മുതൽ 10.30 വരെ കോളേജിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.