മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ  സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2025-26) യുടെ കീഴിൽ മൂലധന സബ്സിഡി ധനസഹായം നൽകുന്നു. പശു, ആട് വളർത്തൽ, ‘തൂശനില’ മിനി കഫേ  (വനിതാ സംഘങ്ങൾ) എന്നിവയ്ക്കാണ് ധനസഹായം. കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട സംഘങ്ങൾക്കും വ്യക്തികൾക്കും  സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kswcfc.org.