ജില്ലയിൽ ജനന-മരണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത പട്ടികവർഗ വിഭാഗക്കാരുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ- പട്ടികവർഗ വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 3 മുതൽ 10 വരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ അദാലത്ത് സംഘടിപ്പിക്കും. ജില്ലയിൽ 1200 ഓളം പട്ടികവർഗ വിഭാഗക്കാരുടെ ജനന-മരണ രജിസ്ട്രേഷനാണ് പൂർത്തീകരിക്കാനുള്ളത്. കൽപ്പറ്റ ബ്ലോക്കിൽ – 363, സുൽത്താൻ ബത്തേരിയിൽ – 312, പനമരം – 221, മാനന്തവാടി 304 എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം. രജിസ്ട്രേഷന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 25 നകം അതത് ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ നൽകണമെന്ന് എൽആർ ഡെപ്യൂട്ടി കളക്ടർ മിനി കെ തോമസ് അറിയിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ബൈജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.