ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച കൊമ്മാടി വാര്‍ഡിലെ പുതുവല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങൾക്ക്‌ തുറന്നു നൽകി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം ആർ പ്രേം അധ്യക്ഷനായി. നഗരസഭാഗങ്ങളായ മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ഡോ. ലിന്റ ഫ്രാന്‍സിസ്, പൊതുപ്രവർത്തകർ, പ്രദേശവാസികള്‍ തുടങ്ങിയവർ പങ്കെടുത്തു.