നവോദയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴ് ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. അപേക്ഷിക്കുന്ന കുട്ടി ഈ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നതും ജനനത്തീയതി 01.06.2009 നും 31.07.2011 നും ഇടയില്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷ സമര്‍പ്പിക്കാനായി സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസ് സ്റ്റഡി സര്‍ട്ടിഫിക്കറ്റിനോടൊപ്പം കുട്ടിയുടെ ഫോട്ടോ, രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും ഒപ്പ്
ആധാര്‍, റെസിഡന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്യ്ത്    https://cbseitms.nic.in/2025/nvsxi_11 എന്ന വെബ്‌സൈറ്റില്‍ കയറി അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം .കുട്ടിയുടെ ആധാര്‍ കാര്‍ഡ് നമ്പറോ അല്ലെങ്കില്‍ രക്ഷിതാക്കളുടെ റസിഡന്റ് പ്രൂഫ് (വോട്ടര്‍ ഐഡി, രക്ഷിതാക്കളുടെ ആധാര്‍ ) വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്കും അപേക്ഷയില്‍ ചേര്‍ക്കേണ്ടതാണ്. പരീക്ഷ തിയതി  2026 ഫെബ്രുവരി ഏഴ് ആണ്. ഫോൺ:9495519664/9446375519/9074806276/7870977793.