നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 4 വൈകിട്ട് അഞ്ചിനകം രജിസ്റ്റേർഡ് തപാൽ മുഖേനയോ നേരിട്ടോ അഞ്ചുകുന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in ലഭ്യമാണ്.