അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14-ാം വാര്‍ഡില്‍ നിര്‍മ്മിച്ച കാട്ടാംമ്പിള്ളി കോളനി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി. എം. വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ ബീന ജോണ്‍സണ്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്രേയ്സി റാഫേല്‍, ജിഷ ജോജി, കെ.വി. ബീബിഷ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ജോസഫ് അട്ടാറ, പോള്‍ പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാട്ടാംമ്പിള്ളി പട്ടിക ജാതി കോളനിയില്‍ 400 മീറ്റര്‍ നീളത്തില്‍ കട്ടവിരിച്ച് പുതിയ റോഡ് നിര്‍മ്മിക്കുകയായിരുന്നു. 60-ഓളം വീട്ടുകാര്‍ക്ക് പ്രയോജനപ്പെടും. എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്.
ഫോട്ടോ:- മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14-ാം വാര്‍ഡില്‍ നിര്‍മ്മിച്ച കാട്ടാംമ്പിള്ളി കോളനി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിക്കുന്നു