വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങളും വാര്‍ഡുകളും തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തീയ്യതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള നിയോജക മണ്ഡലങ്ങളും വാര്‍ഡുകളും കണ്ടെത്തുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.

ജില്ലയിൽ ഒക്ടോബർ 16 രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മുൻസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് നടക്കും. ഒക്ടോബർ 13ന് രാവിലെ 10ന് സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെയും ഒക്ടോബർ 14ന് രാവിലെ 10ന് കൽപ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.