സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 10ന് പുലിയൂർ പഞ്ചായത്തിൽ നടക്കും. രാവിലെ 11 മണിക്ക് പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കേരള സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ സദസ്സ് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം, സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, കവിയരങ്ങ്, കേരളോത്സവം വിജയികൾക്ക് സമ്മാനദാനം, ചർച്ച എന്നിവ സദസ്സിൻ്റെ ഭാഗമായി നടക്കും. ഉദ്ഘാടന ചടങ്ങിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം ജി ശ്രീകുമാർ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം ഹേമലത ടീച്ചർ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം നിർവ്വഹിക്കും. റിസോഴ്സ് പെഴ്സൺ ദിൽഷാദ് സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ്കുമാർ പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. കില ബ്ലോക്ക് കോഓർഡിനേറ്റർ കലേശൻ ഓപ്പൺ ഫോറം നയിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി ഷൈലജ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.