പൊതുമരാമത്ത് വകുപ്പിന്റെ വിഷൻ 2031 ശിൽപശാല ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ നടക്കും. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031 ൽ കേരളം എങ്ങനെ ആകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം.

കേരള പൊതുമരാമത്ത് വകുപ്പിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തുന്നതിനോടൊപ്പം ഭാവിയിലെ വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയും, 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുകയും വകുപ്പുമായി ബന്ധപ്പെട്ട ആശയങ്ങൾ രേഖപ്പെടുത്തുകയുമാണ് ശിൽപശാലയുടെ ലക്ഷ്യം. സുസ്ഥിര നിർമ്മാണ രീതികൾ വികസിപ്പിച്ചും സാമ്പത്തിക – മാനവവിഭവ ശൃംഖല സംസ്ഥാനത്ത് സജ്ജമാക്കുന്നിതിന് വകുപ്പിനെ സഹായിക്കുന്ന വിധത്തിൽ പ്രധാനപ്പെട്ട 6 വിഷയങ്ങളിൽ സെമിനാറുകൾ നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കരട് നയരേഖ തയ്യാറാക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സാങ്കേതിക വിദഗ്ധർ, സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, ജനപ്രിതിനിധികൾ, സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.