22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകളുടെ പാസ്സ് വിതരണം ഡിസംബര്‍ 4ന് ആരംഭിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11ന് മണിക്കു നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലന്‍ ആദ്യ പാസ്സ് നടന്‍ കുഞ്ചാക്കോ ബോബന് കൈമാറും. ചടങ്ങില്‍ ചലച്ചിത്ര താരം അലന്‍സിയര്‍ മുഖ്യാതിഥിയാകും. തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്ലില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായെത്തി പാസ്സ് കൈപ്പറ്റാം. തിരിച്ചറിയല്‍ രേഖകളില്ലാതെ എത്തുന്നവര്‍ക്ക് പാസ്സ് നല്‍കുന്നതല്ല.

വിളംബരജാഥയുടെ സമാപനപരിപാടി റദ്ദാക്കി
തിരുവനന്തപുരം: 22-ാമത് രാജ്യാന്തരചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബര്‍ 3ന് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂറിങ് ടാക്കീസിന്റെ വിളംബര ജാഥയുടെ സമാപനവും രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പ്രഖ്യാപനവും പ്രതികൂല കാലാവസ്ഥ മൂലം റദ്ദാക്കി. ഓഖി ചുഴലിക്കൊടുങ്കാറ്റ് വിതച്ച ദുരിതവും കനത്ത മഴയും കാരണം തുറന്ന വേദിയില്‍ പരിപാടി നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്.