കൊല്ലങ്കോട് കിഴക്കേചുട്ടിച്ചിറയിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാള്‍ നിര്‍മ്മിക്കുന്നത്. 134.11 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഹാള്‍ നിര്‍മ്മിക്കുന്നത്. ഒരു പ്രധാന ഹാളും ശുചിമുറിയുമാണുള്ളത്. ഈ വര്‍ഷം ഡിസംബറോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഹാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.